Uncategorized

തിരുവനന്തപുരം പിഎംജിയില്‍ തീപിടുത്തം; തീ പടര്‍ന്നത് ടിവിഎസ് ഷോറൂമില്‍

തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കി. പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യമുണ്ട്. ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ല. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് പ്രദേശത്തെത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ജീവനക്കാരാരും ഇവിടെയുണ്ടായിരുന്നില്ല. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിരുവനന്തപുരം, ചാക്ക, നെടുമങ്ങാട് കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ കത്തി നശിച്ച് എന്ന് ഉടമ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button