Uncategorized
പരിസ്ഥിതി ദിനം; തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു

തലക്കാണി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു. ഹെഡ്മാസ്റ്റർ സുനിൽകുമാർ എം.വി, വിപിൻ കെ, രജിത കെ.ആർ ,ഷൈലജ വി.വി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ചിത്രരചന മത്സരം,ക്വിസ് മത്സരം എന്നിവയും നടന്നു.



