Uncategorized

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊട്ടിയൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ തോമസ് കുരുവിള മുഖ്യസന്ദേശം നൽകുകയും സ്കൂൾ വളപ്പിൽ വൃക്ഷ തൈ നടുകയും ചെയ്തു.സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റേയും ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകളും സ്കൂൾ വളപ്പിൽ നട്ടു. തുടർന്ന് ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തേൻ മാവ് പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം,ക്വിസ്സ് മത്സരം,ഗാനാലാപനം,പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകളുടെ പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ദിയ ലക്ഷ്മി, സയൻസ് ക്ലബ് കൺവീനർ ജയ്ബിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button