Uncategorized

ഓയിസ്ക ഇന്റർനാഷണൽന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഇരിട്ടി:ഓയിസ്ക ഇന്റർനാഷണൽന്റെ ആഭിമുഖ്യത്തിൽ, ഓയിസ്ക വിമൻസ് ചാപ്റ്റർ, സീനിയർ ചേമ്പർ, അലയൻസ് ക്ലബ്‌, ഇരിട്ടി സംഗീത സഭ, യുവാകലാസാഹിതി, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ജബ്ബാർകടവ് ഇക്കോ പാർക്കിൽ നടന്ന പരിപാടി പായം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ :എം വിനോദ് കുമാർ ഉൽഘാടനം ചെയ്തു.
ഡോ ജോസ് ലെറ്റ് മാത്യു പരിസ്ഥിതി സന്ദേശം നൽകി. ഓയിസ്ക നോർത്ത് കേരള വൈസ് പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, പാർക്ക്‌ സംരക്ഷണ സമിതി സെക്രട്ടറി ഷിദു കരിയാൽ, മുൻ ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ടി തോമസ്, ഓയിസ്ക സെക്രട്ടറി അഡ്വ : പി കെ ആന്റണി,സീനിയർ ചേമ്പർ പ്രസിഡന്റ്‌ ജോയ് പടിയൂയർ,അലയൻസ് പ്രസിഡന്റ്‌ എ കെ ഹസ്സൻ,സംഗീത സഭ പ്രസിഡന്റ്‌ മനോജ്‌ അമ്മ, യുവകലാസാഹിതി സെക്രട്ടറി സി സുരേഷ് കുമാർ, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ്‌ കുമാർ കക്കറയിൽ,മുൻ ഓയിസ്ക പ്രസിഡന്റ്‌ ബാബു ജോസഫ്, ഔസ്ക വിമൻസ് പ്രസിഡന്റ്‌ ഷിജോ ജോർജ്,പി കെ ജോസ്, ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ ഭാരവാഹികൾ തൈകൾ നട്ടു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button