അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ‘നാമ്പ് 2025’ ആചരിച്ചു

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ‘നാമ്പ് 2025’ ആചരിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ചെറിയാൻ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും കർഷകപ്രതിഭ ജിജു പടിയകണ്ടത്തിൽ കുട്ടികൾക്കായി ക്ലാസ് നയിക്കുകയും സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ നടാൻ നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് ഹെഡ്മിസ്ട്രസ് പി എ ലിസി, സീനിയർ അസിസ്റ്റൻറ് ജിതിൻ ദേവസ്യ, സ്റ്റാഫ്പ്രതിനിധി ഷാജി മാത്യു , വിദ്യാർത്ഥി പ്രതിനിധി വേദിക പി എസ് തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും സ്കൂളിൽ പൂച്ചെടികൾ നടുകയും സ്കൂൾ പരിസരം ഹരിതാഭമാക്കുകയും ചെയ്തു.കുട്ടികൾക്കായി കളറിംഗ് മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.




