Uncategorized
കൊട്ടിയൂര്‍ എന്‍ എസ് എസ് കെ.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: കൊട്ടിയൂര്‍ എന്‍ എസ് എസ് കെ.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുമിത വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍.ഇ പവിത്രന്‍ ഗുരുക്കള്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിപാടിക്ക് എസ് ആർ ജി കൺവീനർ ജിഷ, പ്രജിന എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രകൃതി മരത്തിന് കുട്ടികൾ ഇലകൾ വരച്ചു ചേർത്തു.




