Uncategorized
ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട്, വായിൽ തുണി തിരുകി കവർച്ച; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ

ഇടുക്കി: ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചതായാണ് പരാതി. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുക ആയിരുന്നു ഇവർ.




