Uncategorized
“നാടിനൊരു തൈ” ;പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

പേരാവൂർ: പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ പരിസ്ഥിതി ദിനാഘോഷ പരിപാടി “നാടിനൊരു തൈ ” എന്ന പേരിൽ സംഘടിപ്പിച്ചു. മൗണ്ട് കാർമൽ വികാരി ഫാദർ രഞ്ജിത് തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. “പരിസ്ഥിതിയെ നമ്മൾ സ്നേഹിച്ചാൽ മാത്രമേ അത് തിരിച്ച് നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യകയുള്ളു” എന്ന് ഫാദർ പരിസ്ഥിതി ദിന സന്ദേശത്തിൽ പറഞ്ഞു. ശ്രീ ശങ്കരാചാര്യ മേനേജർ പ്രണവ് പ്രകാശ് , പ്രധാന അധ്യാപകൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു.




