Uncategorized

റെയിൽവേ മന്ത്രിയുടെ മറുപടി ലഭിച്ചു; കൊല്ലം – കോയമ്പത്തൂർ പുതിയ ട്രെയിൻ വരും; റൂട്ട് ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് പുതിയൊരു ട്രെയിൻ സർവീസിന് കളമൊരുങ്ങുന്നു. കൊല്ലം – കോയമ്പത്തൂർ ട്രെയിൻ സർവീസ് ആവശ്യം പരിഗണനയിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അറിയിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് സർവീസ് ആരംഭിച്ച് പുനലൂർ മധുരൈ വഴി കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് പരിഗണിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് റെയിൽവേ ജനറൽ മാനേജർ മാനേജർ വിളിച്ച് ചേർത്ത യോഗത്തി ഉയർന്ന ആവശ്യങ്ങളിലൊന്നാണ് യാഥാർഥ്യമാകാൻ പോകുന്നത്.

തിരുവനന്തപുരം ഡിവിഷന് കീഴിലെ എംപിമാരുടെ യോഗത്തിൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു കൊല്ലം – പുനലൂർ – പളനി – കോയമ്പത്തൂർ ട്രെയിൻ അനുവദിക്കണമെന്ന് ക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും കൊടിക്കുന്നിൽ സുരേഷ് കത്ത് നൽകിയിരുന്നു. ഈ കത്തിന് റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് സർവീസ് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചത്.

കൊല്ലത്ത് നിന്ന് മധുരൈ പളനി വഴി കോയമ്പത്തൂരിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ചും. കത്തിലെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ചും വിശദമായ പരിശോധനയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. കൊല്ലം – പളനി – കോയമ്പത്തൂർ റൂട്ടിൽ പുതിയ ട്രെയിൻ യാഥാർഥ്യമാകാനുള്ള സാധ്യതയ്ക്കാണ് ഇതിലൂടെ വഴി തെളിഞ്ഞിരിക്കുന്നത്.

സർവീസ് യാഥാർഥ്യമായാൽ മധുരൈ, പളനി ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീർഥാടകർക്ക് ഏറെ ഗുണകരമാകുന്ന ഒന്നായി ഇത് മാറും. മേഖലയിലെ റെയിൽവേ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന കൊടിക്കുന്നിൽ സുരേഷ് എംപി നേരത്തെ ആവശ്യപ്പെട്ട പല സർവീസുകളും റെയിൽവേ പരിഗണിച്ചിരുന്നു. കൊല്ലത്ത് നിന്ന് പളനി വഴി വൈകാതെ ഒരു ട്രെയിൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button