Uncategorized
ഫറോക്കില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മേലെപ്പറമ്പില്‍ പാച്ചേരി ജഗദീഷ് ബാബു(45) ആണ് മരിച്ചത്. മണ്ണൂര്‍ പ്രബോധിനി വായനശാലക്ക് സമീപം ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.
ഒരേ ദിശയില്‍ വരികയായിരുന്ന രണ്ടു ബസുകള്‍ക്കിടയില്‍ ബൈക്ക് യാത്രികനായ ജഗദീഷ് ബാബു കുടുങ്ങുകയായിരുന്നു. ചാലിയം-മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘നജീബ്’ ബസിനെ മറികടക്കാനെത്തിയ പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചെമ്പകം’ ബസ് ബൈക്കില്‍ തട്ടിയതോടെ ജഗദീഷ് ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.




