Uncategorized
കണ്ണൂരിൽ നടുറോഡിൽ പൊടുന്നനെയുണ്ടായ കൂറ്റൻ കുഴിക്ക് കാരണം സോയിൽ പൈപ്പിങെന്ന് സംശയം; ആഴം 5 മീറ്ററിലേറെ

കണ്ണൂർ: ശ്രീകണ്ഠാപുരം ചുഴലി – ചെങ്ങളായി റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടാൻ കാരണം സോയിൽ പൈപ്പിങെന്ന് സംശയം. വിദഗ്ധ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലം സന്ദർശിച്ചു.
കരിവെള്ളൂർ – കാവുമ്പായി റോഡിലെ പനങ്കുന്ന് ഭാഗത്താണ് ഭീമൻ കുഴി കണ്ടെത്തിയത്. ഇന്നലെ വൈകുന്നരം അഞ്ച് മണിക്ക് ശേഷമാണ് കുഴി രൂപപ്പെട്ടത്. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തി നോക്കിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു.




