Uncategorized

സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകും, കേന്ദ്രം നിര്‍ദേശിച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികം : ഇ ശ്രീധരന്‍

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരന്‍. റെയിൽ മന്ത്രിയെ നേരിട്ട് കണ്ട് പദ്ധതി ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം മുന്നോട്ട് വെച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികമാണ്.കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിൽ എത്തും തന്‍റെ ബദൽ പദ്ധതി മുന്നോട്ട് വെച്ചതിനു സംസ്ഥാന സർക്കാരിന് നന്ദിയെന്നും ബദൽ പദ്ധതിക്ക് കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും എലിവേറ്റഡ് പാതയും ടണലും കേരളത്തിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിനോ, ഇ ശ്രീധരൻ പകരം നിർദ്ദേശിച്ച സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കോ അനുകൂല നിലപാട് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ സംസ്ഥാന സംഘം ഇന്നലെ ദില്ലിയിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടികാഴ്ച നടത്തിയത്. കെ റെയിൽ ഉന്നയിച്ചപ്പോൾ പദ്ധതിയെപറ്റി ഇ ശ്രീധരൻ നൽകിയ കത്ത് പരിഗണനയിലുണ്ടെന്നും, ശ്രീധരനുമായി ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്രം ഈ നിർദ്ദേശം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അശ്വിനി വിൈഷ്ണവ് വ്യക്തമാക്കി.

ശ്രീധരനുമായി ചർച്ച നടത്തുമെന്ന് അറിയിച്ചത് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയോട് കേന്ദ്രം അനുകൂല നിലപാടെടുക്കുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ വാർത്തകൾ വന്ന് മണിക്കൂറുകൾക്കകം കേരളത്തിൽ നിലവിലുള്ള രണ്ടും മൂന്നും പാതകൾക്ക് പകരം മൂന്നും നാലും ലൈനുകൾ പണിയാനാണ് താത്പര്യമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. ഇതോടെ കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽപാതയോടല്ല, പുതിയ രണ്ട് റെയിൽ ലൈനുകൾ കൂടി നിർമ്മിക്കുന്നതിന് തന്നെയാണ് കേന്ദ്രത്തിന്റെ താൽപര്യമെന്നു ഒരിക്കൽകൂടി വ്യക്തമായി.

സിൽവർലൈൻ പോലുള്ള വമ്പൻ പദ്ധതിക്ക് പകരം മൂന്നും നാലും പാതകൾ നിർമ്മിക്കുന്നതാണ് കേരളത്തിന് അനുയോജ്യമെന്നാണ് നേരത്തെയും കേന്ദ്ര നിലപാട്. നിലവിലുള്ള റെയിൽ പാതകളുടെ എണ്ണം കൂട്ടിയാൽ ഒരു പാത വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകൾക്ക് മാത്രമായി മാറ്റിവയ്ക്കാമെന്നും റെയിൽവെ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button