Uncategorized
അമ്പായത്തോട് വിമാനത്താവള കണക്ടിവിറ്റി റോഡ്; ഫീൽഡ് ഡേറ്റ കളക്ഷൻ തുടങ്ങി

കൊട്ടിയൂർ: അമ്പായത്തോട് -മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ സ്ഥലം എറ്റെടുക്കലുമായി ബന്ധപ്പെട്ട 11 (1) നോ ട്ടിഫിക്കേഷൻ പുറത്തിറക്കുന്നതിന് മുന്നോടിയായി ഫീൽഡ് ഡേറ്റ കളക്ഷൻ ആരംഭിച്ചു. റോഡ് നിർമിക്കുന്നതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ കൃത്യമായി പരിശോധിച്ച് ക്രമപ്പെടുത്തുകയും വിട്ടു പോയ സർവേ നമ്പറുകൾ ഉൾ പ്പെടുത്തുകയുമാണ് ചെയ്യുന്നത്. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുളള സ്ഥലം ഉടമകളിൽനിന്നാണ് ഉദ്യോഗസ്ഥർ വി വരശേഖരം നടത്തുന്നത്. ഒരു മാസം കൊണ്ട് ഇത് പൂർത്തിയാക്കി നോട്ടിഫിക്കേഷൻ പുറ ത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഡെപ്യൂട്ടി തഹസിൽദാമാരായ വി.പി. സ്മിത, പി.എം. രമാദേവി, റവന്യൂ ഇൻസ്പെക്ടർമാരായ എം.ജെ. ഷിജോ, പി.വി. സന്ധ്യ, രജനി വിവേക് തുടങ്ങിയ ഉദ്യോ ഗസ്ഥരുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.




