Uncategorized
മുനമ്പം ഭൂമി തർക്കത്തിൽ ഹൈക്കോടതി, ‘വഖഫ് ഭൂമിയെന്ന പറവൂർ കോടതി ഉത്തരവ് ട്രൈബൂണൽ പരിശോധിക്കണം’

കൊച്ചി: മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു.




