Uncategorized

ബിഎംഡബ്ല്യു വേണമെന്ന് മകന്‍, സിഫ്റ്റ് ഡിസൈര്‍ വാങ്ങാനേ തരമുള്ളുവെന്ന് കര്‍ഷകനായ പിതാവ്; മകന്‍ ജീവനൊടുക്കി

ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 21കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ പിതാവ് തന്റെ കയ്യില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിത്തരാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് മകന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button