ഇ ഡി ഉദ്യോഗസ്ഥന് പ്രതിയായ കോഴക്കേസ്: പരാതിക്കാരന് നല്കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേത്: മുംബൈയിലും പരിശോധന

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് പ്രതിയായ കോഴക്കേസില്‍ പണം കൈമാറാന്‍ പരാതിക്കാരന് അനീഷ് ബാബുവിന് പ്രതികള്‍ നല്കിയ മേല്‍വിലാസത്തിലുള്ള സ്ഥാപനം പൂട്ടിയ നിലയില്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയത്. കമ്പനിയുടെ ഉടമകളെന്ന് പ്രതികള്‍ പരിചയപ്പെടുത്തിയ ഒരാളെ വിജിലന്‍സ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നും പറയാന്‍ സാധിച്ചില്ല.ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്ക്കെത്തിയത്. പൂട്ടിയ നിലയിലുള്ള ഈ കമ്പനി തട്ടിപ്പ് കമ്പനിയാണ് വളരെ വേഗം തന്നെ വിജിലന്‍സിന് മനസിലായി. കമ്പനി ഉടമയെന്ന് പറഞ്ഞയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ചോദ്യം ചെയ്യലിലൂടെ മനസിലായി. ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ പൂട്ടാനാണ് വിജിലന്‍സ് നീക്കം നടത്തുന്നത്.




