Uncategorized

അഴീക്കോട് കടലിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രത്തെ ആനന്ദന്റെ മകനും ഹൈദരാബാദിൽ അധ്യാപകനുമായ പി.കെ. ഗണേഷ് നമ്പ്യാരുടെ (28) മൃതദേഹമാണ് കണ്ണൂർ നീർക്കടവിൽ കണ്ടെത്തിയത്.

പ്രദേശത്തെ മത്സ്യ തൊഴിലാളികൾ വിവരമറിയിച്ച് മറൈൻ എൻഫോഴ്സ്സ്മെന്റ് നേതൃത്വത്തിൽ ആയിക്കര കടപ്പുറത്ത് മൃതദേഹം കരക്കടുപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരനായ എഞ്ചിനിയറിംഗ് വിദ്യാർത്ഥി വലിയന്നൂരിലെ വി. പ്രനേഷിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഇരുവരും കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button