Uncategorized

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയെന്ന വിവരമാണ് പുറത്ത് വരുന്നത്. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button