Uncategorized
മുരിങ്ങോടി മാതൃക എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പേരാവൂർ: മുരിങ്ങോടി മാതൃക എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ജെ ദേവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് സിമി സ്വാഗതം പറയുകയും നവാഗതർ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് എൽ എസ് എസ് സ്കോളർഷിപ് വിജയി പി ആദിദേവിനെ അനുമോദിക്കുകയും കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തുകയും ചെയ്തു.മുൻ അധ്യാപകരായ സുഭാഷ് ബാബു,മോഹൻ ദാസ്, വർക്കി, അനന്തൻ, ഓമന,പി ടി എ പ്രസിഡന്റ് ജിബേഷ് ആക്കൽ, മദർ പി ടി എ പ്രസിഡന്റ് ദിൽന എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ശ്രീജ ടീച്ചർ നന്ദി പറയുകയും ചെയ്തു.സ്‌നേഹ വിരുന്നോട് കൂടിയാണ് പ്രവേശനോത്സവ ചടങ്ങ് സമാപിച്ചത്.




