Uncategorized
നമ്മുടെ നാടും പഴയ സൈക്കിളും മറക്കേണ്ട…; സൈക്കിളില്‍ ഇന്നൊന്ന് നാട് ചുറ്റിവരാം; ഇന്ന് ലോക സൈക്കിള്‍ ദിനം

ഇന്ന് ലോക സൈക്കിള്‍ദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം
ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാര്‍ഗങ്ങളില്‍ ഒന്നാണ് സൈക്കിള്‍. ചെലവുകുറഞ്ഞതും അപകടസാധ്യത കുറഞ്ഞതുമായ സൈക്കിള്‍ സവാരി ഏത് പ്രായക്കാര്‍ക്കും എളുപ്പം പഠിക്കാന്‍ കഴിയും. കാര്‍ബണ്‍ ബഹിഷ്‌കരണം ഇല്ലാത്ത, അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത ഏക ഇരുചക്രവാഹനം എന്ന നിലയിലും സൈക്കിളിന്റെ പ്രസക്തി ഏറുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായും നഗരങ്ങളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നു.




