Uncategorized
അടയ്ക്കാത്തോട് ഗവൺമെൻ്റ് യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻ്റ് യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേയ്ക്ക് ആനയിക്കപ്പെട്ട കുട്ടികൾ അക്ഷരദീപം തെളിയിച്ചാണ് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് ലിസ്സി പി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് അൻസാദ് അസീസ് അധ്യക്ഷത വഹിക്കുകയും കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലേക്കൂറ്റ് പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ഷാൻ്റി സജി എന്നിവർ നവാഗതർക്കുള്ള സമ്മാനദാനം നൽകി. SMC ചെയർമാൻ തോമസ് പയ്യപ്പിള്ളി, എസ് ആർ ജി കൺവീനർ ജിമ്മി മാത്യു , സീനിയർ അസിസ്റ്റൻറ് ജിതിൻ ദേവസ്യ എന്നിവർ സംസാരിച്ചു.തുടർന്ന് പായസ വിതരണവും നടന്നു.




