Uncategorized
ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിക്കുകയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഇ. ആർ വിജയൻ, സീനിയർ അദ്ധ്യാപകൻ ഷാവു കെ.വി, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി ബിബിൻ, സ്റ്റാഫ് സെക്രട്ടറി സിനി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
എല്ലാ കുട്ടികളെയും മധുരം നൽകി സ്വീകരിക്കുകയും പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ചെയ്തു.




