Uncategorized

കബനിഗിരി സെൻ്റ് മേരിസ് എ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കബനിഗിരി സെൻ്റ് മേരിസ് എ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ. ജോണി കല്ലുപുര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജെയ്മോള്‍ തോമസ് സ്വാഗതം പറയുകയും മുള്ളൻകൊല്ലി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശാന്തിനി പ്രകാശൻ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശിവരാജൻ സാർ, പി.ടി.എ. പ്രസിഡൻറ് അനിൽ കെ.വി,എം പി.ടി.എ. പ്രസിഡൻ്റ് സ്റ്റെഫി ലിജു, അധ്യാപക പ്രതിനിധി ജോയി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നൽകി.സ്റ്റാഫ് സെക്രട്ടറി ശലഭ ലൂയിസ് നന്ദി അറിയിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button