Uncategorized

കോവിഡ് വ്യാപിക്കുന്നു: രാജ്യത്ത് 24 മണിക്കൂറിൽ 7 മരണം; ഏറ്റവുമധികം കേസ് കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ 2710 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവുമധികം കേസുകൾ കേരളത്തിലാണ്. 1147 കേസുകൾ. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും (424), ഡൽഹി (294)യും ഉണ്ട്. ആദ്യ കോവിഡ് മരണം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ രാജ്യത്താകമാനം 7 മരണം റിപ്പോർട്ട് ചെയ്തു.

കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യവകുപ്പിനും കേന്ദ്രസർക്കാർ നിർദേശങ്ങൾ പുറത്തിറക്കി. പരിശോധന, ചികിൽസ, ഐസൊലേഷൻ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button