യുഡിഎഫിലേക്കില്ല, മത്സരിക്കണമെന്നുണ്ട്, പണമില്ല, സ്വരാജ് പിണറായിസത്തിന്‍റെ വക്താവ്; നിലമ്പൂരില്‍ അന്‍വര്‍

മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പി വി അൻവർ. ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ശേഷിയില്ല. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.
വിശ്വാസ വഞ്ചന കാട്ടി. വി ഡി സതീശന്‍ ഉള്ള യുഡിഎഫിലേക്ക് അന്‍വറില്ല. തോറ്റ സീറ്റില്‍ പലസ്ഥലത്തും എനിക്ക് വിജയിപ്പിക്കാന്‍ കഴിയും. തോറ്റ അഞ്ച് സീറ്റ് തരാനാണ് ആവശ്യപ്പെട്ടത് മലമ്പുഴ വരെ ആവശ്യപ്പെട്ടു. അതും തന്നില്ല.
താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ‘മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാന്‍. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലര്‍ അതിന് തയ്യാറായിട്ടില്ല’, എന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്.
‘പിണറായിസം മാറ്റി നിര്‍ത്തി ഗൂഢ ശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്താനുള്ള മുദ്രാവാക്യം വിളിക്കുകയാണ് യുഡിഎഫിലെ ചിലര്‍. അതിലൊരു മാറ്റവുമില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. അധികാരത്തിന്റെ അപ്പകഷണത്തിനായി പിണറായിസത്തിനെതിരായ മുദ്രാവാക്യത്തില്‍ നിന്നും പിന്മാറില്ല. ശത്രുവിനൊപ്പമാണ് ചിലരെന്ന വസ്തുത ജനം പിന്നീട് മനസ്സിലാക്കും. അധിക പ്രസംഗിയാണെന്നതാണ് അവരെ അലട്ടുന്ന കാര്യം. അധിക പ്രസംഗം തുടരും’, എന്നും പി വി അന്‍വര്‍ പറഞ്ഞു. ‘പിവി അന്‍വറിനെ മാറ്റി നിര്‍ത്തിയാലും യുഡിഎഫ് വിജയിക്കുമെന്നാണ് വി ഡി സതീശന്‍ പറയുന്നത്. എഐസിസി സെക്രട്ടറിയെ മൂന്ന് മണിക്കൂറാണ് മുന്നണി പ്രവേശനം സംസാരിക്കാൻ കാത്തുനിന്നു. കെസി യോട് വിരോധം ഇല്ല. അദ്ദേഹം എനിക്ക് വേണ്ടി അങ്ങേയറ്റം പരിശ്രമിച്ചു. അഹങ്കാരത്തിന് കൈയ്യും കാലും വെച്ചതാണ് വി ഡി സതീശന്‍. പി വി അന്‍വറില്ലാതെ ആരാണ് വോട്ട് കൊടുക്കുക. വ്യക്തിപരമായി വിഡി സതീശനോട് ഒരു പ്രശ്‌നവുമില്ല. നിഗൂഢതയുണ്ട്. പ്രശ്‌നങ്ങളിലെല്ലാം ഞാൻ മാപ്പ് പറഞ്ഞതാണ്. വി ഡി സതീശന്‍ ഉള്ള യുഡിഎഫിലേക്ക് അന്‍വറില്ല. തോറ്റ സീറ്റില്‍ പലസ്ഥലത്തും എനിക്ക് വിജയിപ്പിക്കാന്‍ കഴിയുമെന്ന് വരെ ഞാൻ പറഞ്ഞു. തോറ്റ അഞ്ച് സീറ്റ് തരാനാണ് ആവശ്യപ്പെട്ടത് മലമ്പുഴ വരെ ആവശ്യപ്പെട്ടു. അതും തന്നില്ല’, അൻവർ പറഞ്ഞു.
യുഡിഎഫിനൊപ്പം കൂട്ടണമെന്ന് ഒരിക്കല്‍ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒപ്പം വരണമെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുന്നണി പ്രവേശനം നടന്നില്ല. ഒടുക്കം തനിക്ക് വേണ്ടി കാല്‍ പിടിക്കരുതെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.




