Uncategorized

ജാമ്യം കിട്ടിയ നിതേഷ് വേറെ, ജയിൽ മോചിതനായ നിതേഷ് വേറെ! വൻ അബദ്ധം പിണഞ്ഞു, ജയിലിന് പുറത്ത് പോയത് പോക്സോ പ്രതി

ഫരീദാബാദ്: ജാമ്യം ലഭിച്ച പ്രതിക്ക് പകരം മറ്റൊരാളെ ജയിലിൽ നിന്ന് വിട്ടയച്ചതിന് അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫരീദാബാദിലാണ് സംഭവം. നീംക ജയിലിൽ നിതേഷ് എന്ന പേരും പിതാവിന്‍റെ പേരും ഒരേപോലെയായ രണ്ട് തടവുകാരുണ്ടായിരുന്നു. എന്നാൽ അവരുടെ കുറ്റകൃത്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഒരാൾ അതിക്രമിച്ച് കടന്ന കേസിലെ പ്രതിയും മറ്റൊരാൾ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു. അതിക്രമിച്ച് കടന്ന കേസിൽ പ്രതിയായ നിതേഷിനെ വിട്ടയക്കേണ്ടതിന് പകരം ജയിൽ അധികൃതർ മറ്റേയാളെ അബദ്ധത്തിൽ പുറത്തുവിട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലൈംഗിക പീഡനക്കേസിലെ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും സദർ സ്റ്റേഷൻ ഹൗസ് ഓഫീസർ പിടിഐയോട് പറഞ്ഞു. 27 വയസുകാരനായ നിതേഷ് പാണ്ഡെ, 2021 ഒക്ടോബറിൽ ഫരീദാബാദിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതാണ്. രവീന്ദർ പാണ്ഡെയുടെ മകനാണ് ഇയാൾ. 24 വയസുകാരനായ മറ്റൊരു നിതേഷിന്‍റെ പിതാവിന്‍റെ പേരും രവീന്ദർ എന്നാണ്. ഞായറാഴ്ചയാണ് ഇയാളെ ഒരു വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആക്രമണത്തിനും കേസെടുത്ത് ജയിലിൽ അടച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button