Uncategorized

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിൻ്റെ സമാപനവും എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിക്കലും നടന്നു

കൂത്തുപറമ്പ്: യങ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിൻ്റെ സമാപനവും, എസ് എസ് എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും വെള്ളിയാഴ്ച കൂത്തുപറമ്പ് എച്ച് എസ് എസിൽ വച്ച് നടന്നു.

യങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡൻ്റ് ജബ്ബാർ സി. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി ദീപക് കുമാർ സ്വാഗതം പറയുകയും സി ഡി സി എ പ്രസിഡൻ്റ് അഭിമന്യു എ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൂത്തുപറമ്പ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ വിനോദ് പി, കണ്ണൂർ വിഷൻ ചെയർമാൻ വിനീഷ് കുമാർ എം, കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡൻ്റ് ധനഞ്ജയൻ, സൂരജ് ധർമലയം, ഷാജി സോപാനം, അനീഷ് എം തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന കെഎച്ച്എസ്എസ്
കായികാധ്യാപിക ദീപ്തി ടീച്ചറെ ആദരിക്കുകയും SSLC, Plus two, LSS, USS, ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. കണ്ണൂർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, ക്യാമ്പിലെ കോച്ച്, ക്യാമ്പിലെ മികച്ച അംഗങ്ങൾ ഇവരെയും ആദരിച്ചു. കൂടാതെ ക്യാമ്പിലെ മുഴുവൻ അംഗങ്ങൾക്കും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button