Uncategorized

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. എൽഡിഎഫ് കൂടെ സ്ഥാനാർത്ഥിയെ നിർണയിച്ചതോടെ നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. എം സ്വരാജ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button