Uncategorized

കരിക്കോട്ടക്കരിയിൽ ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.

കരിക്കോട്ടക്കരി: ആതുര ആരോഗ്യ സേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരിയിൽ വച്ച് ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.

ജില്ലാ സെക്രട്ടറി എ.എം മൈക്കിൾ സ്വാഗതം പറയുകയും സ്റ്റേറ്റ് പ്രസിഡന്റ് അജീഷ് മൈക്കിൾ അധ്യക്ഷത വഹിക്കുകയും കരിക്കോട്ടക്കരി സർക്കിൾ ഇൻസ്പെക്ടർ കെ ജെ വിനോയ് ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ സംഘടനയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഐ ആർ അനീഷ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജോസഫ് വട്ടുകുളം, കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ ടി എ, തോമസ് വട്ടം തൊട്ടിയിൽ, മറ്റ് ഭാരവാഹികളായ പിടി ദാസപ്പൻ, മാധവൻ കാരിക്കനാല്‍, പിടി ഷിജി, ജിനോ ഷാജി, ജിതിൻ വർഗീസ് (ആംബുലൻസ് ഡ്രൈവർ),സെന്റ് ജൂഡ് സൂപ്പർ മാർക്കറ്റ് പ്രതിനിധി, തുടങ്ങിയവർ സംസാരിച്ചു. ആംബുലൻസ് സേവനങ്ങൾക്കായി 7034904341 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button