Uncategorized
പാളത്തിൽ മരം പൊട്ടി വീണു; കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടികൾ മണിക്കുറുകൾ വൈകുന്നു
കണ്ണുർ : മംഗളുരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികൾ മണിക്കുറുകൾ വൈകി ഓടുന്നു. മംഗളരു നേത്രാവതിയിൽ മരം പൊട്ടി വീണതാണ് കാരണം.
മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും തിരിച്ചടിയായി. മംഗളുരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട വണ്ടികൾ എല്ലാം മംഗളുരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. പരശുറാം എക്സ്പ്രസ് അടക്കം ഏഴോളം വണ്ടികൾ മുന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്.




