Uncategorized

കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു

തിരുവനന്തപുരം കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ രാത്രിയാണ് കിളിമാനൂര്‍ – നഗരൂര്‍ റോഡില്‍ മധ്യവയസ്‌കനെ ഇടിച്ചിട്ട ശേഷം കാര്‍ യാത്രക്കാര്‍ കടന്ന് കളഞ്ഞത്. കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാറാണ് മരിച്ചത്. ഇടിച്ച വാഹനത്തില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി റോഡില്‍ കിടന്ന നന്ദകുമാറിനെ തട്ടി വിളിച്ചെങ്കിലും, അനക്കമില്ലെന്ന് ഉറപ്പിച്ചതോടെ വാഹനത്തില്‍ കയറി കടന്നു കളയുകയായിരുന്നു. പിന്നില്‍ വന്ന വാഹനത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ 24 ആണ് പുറത്ത് വിട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്. ശക്തമായ മഴയും പ്രദേശത്തെ വൈദ്യുതി തടസവും ആണ് പ്രതിസന്ധി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button