Uncategorized

കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ തീപിടിത്തം; പ്രദേശത്ത് വൻതോതിൽ കറുത്ത പുക ഉയരുന്നു

കൊല്ലം: എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതിന് പിന്നാലെ തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തം. കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. പുക വ്യാപകമായി പടർന്നതോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി.ശക്തികുളങ്ങര പള്ളിക്ക് സമീപമാണ് സംഭവം.

ഏകദേശം എട്ട് കണ്ടെയ്‌നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്.കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്‌നർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്.തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാൽ എല്ലാവരിലും ആശങ്ക ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button