Uncategorized

കഞ്ചാവുമായി യുവാവ് പിടിയിൽ*

പാപ്പിനിശ്ശേരി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി അസി: ഇന്‍സ്‌പെക്ടര്‍ എം.പി സര്‍വ്വജ്ഞനും സംഘവം നടത്തിയ റെയ്ഡിലാണ് പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസിൽ എം.ശദാദ് പിടിയിലായത്.സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തി വരുന്ന പട്രോളിങ്ങില്‍ ആണ് ഇയാള്‍ വലയിലായത്.

മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചു നല്‍കുന്നവരില്‍ പ്രധാനി ആണ് ശദാദെന്ന് എക്‌സൈസ് പറഞ്ഞു. സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്‌സൈസിന്റെ നിരീഷണം ശക്തമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button