Uncategorized
കൊട്ടിയൂർ-പാൽചുരം റോഡിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

കൊട്ടിയൂർ: കൊട്ടിയൂർ-പാൽചുരം റോഡിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം. മണ്ണിടിച്ചിൽ മൂലമുണ്ടായ തടസ്സം നീക്കിയതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.
എന്നാൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണിക്കു ശേഷം വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണ്.




