Uncategorized
‘മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; നാല് ദിവസം കൂടി ശക്തമായ മഴ തുടരും’; മന്ത്രി കെ രാജൻ

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് മന്ത്രി പറഞ്ഞു. ഇന്നലത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇത് വർദ്ധിക്കും. വിശദമായ നഷ്ട കണക്ക് പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു.




