Uncategorized
അടയ്ക്കാത്തോട് ശാന്തിഗിരിയിൽ വന്യജീവി ആടിനെ ആക്രമിച്ചു കൊന്നു

അടയ്ക്കാത്തോട് : അടയ്ക്കാത്തോട് ശാന്തിഗിരിയിൽ വന്യജീവി ആടിനെ ആക്രമിച്ചു കൊന്നു. അടക്കാത്തോട് ശാന്തിഗിരിയിലെ ഇടമനതടത്തിൽ രവിയുടെ ആടിനെയാണ് കഴിഞ്ഞ രാത്രിയിൽ ‘ വന്യജീവി ആക്രമിച്ച് കൊന്നത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തുകയും സ്ഥിരമായി വന്യജീവി ശല്യമുള്ള ഈ മേഖലയിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തമായി രവി ഓപ്പൺ ന്യൂസിനോട് പറഞ്ഞു.




