Uncategorized

ശക്തമായ മഴയിലും കാറ്റിലും പെൺകുട്ടി രക്ഷ തേടിയ തട്ടുകട അപകടമായി, കട മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടം

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. കടയുടെ വശത്ത്കയറി നിന്ന പള്ളാതുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. മഴ പെയ്തപ്പോൾ കടയുടെ വശത്ത് കയറി നിന്നതായിരുന്നു. ഇവരുടെ മുകളിലേക്ക് കട മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button