Uncategorized
വയനാട് മഴക്കെടുതി; കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു

വെള്ളമുണ്ട: വയനാട് കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു വീണു. വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവ് ചങ്ങാടം മഠത്തിപറമ്പിൽ ശ്യാമളയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും, ചുറ്റുമതിലുമാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏക ദേശം 20 മീറ്ററോളം നീളത്തിലാണ് മതിലിടിഞ്ഞ് താഴ്ന്നത്. മുറ്റത്തിന്റെ പകുതിയോളം ഇടിഞ്ഞുതാഴ്ന്നതിനാൽ ഇരുനില വീടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്.




