Uncategorized

ലഡുവിന് സോസ് നൽകിയില്ല; തമിഴ്‌നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം

ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ മലയാളികളായ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. കടലൂര്‍ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ധീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് അക്രമികള്‍ മൂവരെയും അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് പണം കൊടുക്കേണ്ട അവസ്ഥയാണെന്ന് പരിക്കേറ്റ നിസാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതിനാണ് മര്‍ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമേ പൊലീസ് പിടിച്ചിട്ടുള്ളുവെന്ന് നിസാര്‍ പറഞ്ഞു. യുവാക്കള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ നേരത്തെയും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. മനപ്പൂര്‍വം പദ്ധതിയിട്ട് അടിയുണ്ടാക്കിയതാണ്. കട തുറക്കാന്‍ പറ്റുന്നില്ലെന്നും നിസാര്‍ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button