Uncategorized
അറബിക്കടലില്‍ കപ്പലില്‍ നിന്ന് കാര്‍ഗോ കടലില്‍വീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാര്‍ഡ്

കേരള തീരത്ത് അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോ കടലില്‍വീണു. അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാര്‍ഡ്. തീരദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീരത്തു അടിയുന്ന ഇത്തരം വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.




