Uncategorized

ബസൊന്ന് പാളി, പിന്നാലെ നെഞ്ചിൽ കൈവെച്ച് ഡ്രൈവർ കുഴഞ്ഞ് വീണു; ഒറ്റക്കൈയാൽ ബ്രേക്ക് അമർത്തി കണ്ടക്ടർ രക്ഷകനായി

ചെന്നൈ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെടുത്ത് ഡ്രൈവർ കുഴഞ്ഞു വീണു, നിയന്ത്രണം വിട്ട ബസ് ഒറ്റക്കൈ കൊണ്ട് ബ്രേക്കിട്ട് യാത്രക്കാർക്ക് രക്ഷകനായി കണ്ടക്ടർ. തമിഴ്നാട്ടിലെ പഴനി പുതുക്കോട്ടയിലാണ് കണ്ടക്ടറുടെ മനസാന്നിധ്യം വലിയ ദുരന്തം ഒഴിവാക്കിയത്. പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് തമിഴ്‌നാട് സ്വദേശി പ്രഭു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടര്‍ വിമൽ കൃത്യസമയത്ത് ഇടപെടുകയായിരുന്നു. ഒറ്റ കൈ എത്തിച്ച് ബസ് ബ്രേക്ക് ചെയ്ത് വലിയ അപകടം കണ്ടക്ടർ ഒഴിവാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button