Uncategorized
ഇ ഡി പരിധിവിടുന്നു, ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുന്നു: രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ അന്വേഷണവും റെയ്ഡും സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കോര്‍പറേഷനെതിരെ ഇ ഡി എങ്ങനെയാണ് കുറ്റം ചുമത്തിയതെന്ന് ചോദിച്ച സുപ്രിംകോടതി ഇ ഡി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. ഫെഡറല്‍ ഘടനയെ പൂര്‍ണമായും ഇ ഡി ലംഘിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.




