Uncategorized
കുട്ടികൾക്ക് പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ഭാര്യയെ കാണാനില്ല, പരാതിയുമായി പാലക്കാട് സ്വദേശി

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. 30കാരിയായ റജീനയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടികൾക്കുള്ള പാഠപുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതി മൊബൈൽ ഫോൺ എടുക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കയ്യിലുള്ളത് 4,500 രൂപ മാത്രമാണ്. ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.




