Uncategorized

കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക പദ്ധതി നൂറ് ശതമാനം കൈവരിച്ച നിര്‍വഹണ ഉദ്യോഗസ്ഥരെയും 2024-25 സാമ്പത്തിക വര്‍ഷം നികുതി പിരിവ് നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും കണിച്ചാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

കണിച്ചാർ:കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക പദ്ധതി നൂറ് ശതമാനം കൈവരിച്ച നിര്‍വഹണ ഉദ്യോഗസ്ഥരെയും 2024-25 സാമ്പത്തിക വര്‍ഷം നികുതി പിരിവ് നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും കണിച്ചാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.കണിച്ചാർ ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം നിർവഹിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി ഗീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കുന്നേൽ വിജി അബ്രഹാം ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി വി ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ദീപുരാജ്, അക്കൗണ്ടൻറ് എൻ ഷിനോജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button