Uncategorized
റെഡ് ക്രോസ് കേരളഘടകം വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവ് എ.ജയകുമാർ; നാമനിർദേശം ചെയ്ത് ഗവർണർ

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റായാ ആർഎസ്എസ് നേതാവ് എ ജയകുമാറിനെ നിയമിച്ച് ഗവർണർ. ആദ്യമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗവർണർ ഒരാളെ നാമനിർദ്ദേശം ചെയ്യുന്നത്. ഗവർണർ നിർദ്ദേശിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം എ ജയകുമാർ 24 നോട് പറഞ്ഞു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം വൈസ് പ്രസിഡന്റായി ഒന്നര മാസം മുൻപാണ് ആർഎസ്എസ് നേതാവ് എ ജയകുമാറിനെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നത്. ഇന്ന് തിരുവനന്തപുരം റെഡ് ക്രോസ് ആസ്ഥാനത്തെത്തി എ ജയകുമാർ ചുമതല ഏറ്റെടുത്തു.




