Uncategorized
ജാഗ്രത !! പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
ഇരിട്ടി: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് (21/05/25) രാവിലെ 10 മണി മുതൽ ഷട്ടറുകൾ തുറന്ന് ജലവിതാനം ക്രമീകരിക്കുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.




