Uncategorized

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി കൂത്തുപറമ്പുകാരി

കൂത്തുപറമ്പ്: 2025 മെയ് 18 രാവിലെ 10:10 കേരളത്തിന് അഭിമാനകരമായ ഒരു ചരിത്ര നേട്ടം കൈ വരിച്ചിരിക്കുകയാണ് കൂത്തുപറമ്പ്കാരിയായ സഫ്രീന ലത്തീഫ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു.

കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയാണ് സഫ്രീന.
കെപി സുബൈദയുടെയും തലശ്ശേരി പുന്നോൾ സ്വദേശി പി.എം അബ്ദുല്ലത്തീഫിന്റെയും മകളാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഷമീൽ ആണ് ഭർത്താവ്. മിൻഹ ഏക മകളും. ഇതിനുമുമ്പ് ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികൾ കൂടിയാണ് സഫ്രീനയും ഷമീലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button