Uncategorized
കളവ് പോയ മൊബൈൽ ഫോൺ കണ്ടെത്തി കരികോട്ടകരി പോലീസ്

ഇരിട്ടി:കളവ് പോയ മൊബൈൽ ഫോൺ കണ്ടെത്തി കരികോട്ടകരി പോലീസ്. മൂന്നു മാസങ്ങൾക്ക് മുമ്പ് എറണാകുളം കളമശ്ശേരിയിൽ വച്ച് കരിക്കോട്ടക്കരി സ്വദേശി അജീഷ് മൈക്കിളിന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. തുടർന്ന് അജീഷ് കരികോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എസ് എച്ച് ഒ കെ ജെ ബിനോയ് , സിപിഒ മാരായ k സനുഷ് , ഷിജോയ് എന്നിവരുടെ അന്വേഷണത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പത്തനംതിട്ടയിൽ നിന്ന് കണ്ടെത്തുകയും ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു.




