Uncategorized
കണ്ണൂർ ജില്ലാ അസി. കളക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പുതിയ അസി. കളക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു. ഹൈദരാബാദ് സ്വദേശിനിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയായ ഇവർ 2024 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, എഡിഎം ഇൻ ചാർജ് കെ.വി ശ്രുതി, ഡെപ്യൂട്ടി കലക്ടർമാരായ കെ. അനീഷ്, കെ.കെ. ബിനി, ഹുസൂർ ശിരസ്തദാർ പി. പ്രേംരാജ്, ജില്ലാ ലോ ഓഫീസർ എ.രാജ് എന്നിവർ ചേംബറിൽ അസി. കളക്ടറെ സ്വീകരിച്ചു.




