Uncategorized

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: ഭാവിയിലേക്ക് കുതിക്കാൻ കാലത്തിനൊത്ത ഉന്നത വിദ്യാഭ്യാസം

കേരളത്തിലും തമിഴ്നാട്ടിലുമായി ഉന്നത വിദ്യാഭ്യാസ മികവിൽ 57 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുണ്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്. ഈ അഞ്ച് ദശകങ്ങളിൽ, മാറ്റങ്ങളുടെ പതാകവാഹകരായി മാറിയ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ദിശ തന്നെ മാറ്റിയ കോഴ്സുകൾ ആദ്യം അവതരിപ്പിച്ചു, അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ മാതൃകകൾ കൊണ്ടുവന്നു, വിദ്യാഭ്യാസ നയങ്ങളും തൊഴിൽമേഖലയും മാറുന്നത് അനുസരിച്ച് വിദ്യാ‍ർത്ഥികളെ പാകപ്പെടുത്തി.
ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം അതിവേഗം ഡീംഡ് യൂണിവേഴ്സിറ്റി എന്ന പദവിയിലേക്ക് അടുത്തിരിക്കുകയാണ് തമിഴ്നാട്ടിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. കേന്ദ്രസർക്കാരും യു.ജി.സിയും പി.കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി ഈ വർഷം ആദ്യം സ്ഥാപനത്തിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകി. കേരളത്തിൽ സ്വകാര്യ സർവകലാശാല പദവിയിലേക്കും സ്ഥാപനം മാറുകയാണ്.

“ഡീംഡ് യൂണിവേഴ്സിറ്റി പദവി വരുമ്പോൾ, ഒരു യൂണിവേഴ്സിറ്റിയുടെ ചട്ടക്കൂടുകൾ മുഴുവൻ നമുക്ക് പൊളിച്ചെഴുതാനാകും.” നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി. കൃഷ്ണദാസ് പറയുന്നു. “കരിക്കുലം ഡിസൈനിലെ ഫ്ലെക്സിബിലിറ്റിയാണ് പ്രധാന നേട്ടം. പ്രോഗ്രാമുകൾ മുഴുവൻ അതത് തൊഴിൽ മേഖലയുമായി ചേരുന്ന രീതിയിൽ മാറ്റംവരുത്താനാകും. അത് മാത്രമല്ല, ഇപ്പോഴുള്ള പരമ്പരാഗത രീതികൾക്ക് പകരം പ്രോഗ്രാമുകൾ ഫ്ലെക്സിബിൾ ടൈമിങ്ങിലേക്ക് മാറ്റാം. അതായത് വിദ്യാർത്ഥികൾക്ക് കൂടുതലും പ്രായോഗികമായ പരിശീലനം ലഭിക്കും.” നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഡീംഡ് യൂണിവേഴ്സിറ്റി പദവി കൂടുതൽ വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഡോ. പി. കൃഷ്ണദാസ് വിശ്വസിക്കുന്നത്. “എൻജിനീയറിങ് മാത്രമല്ല, ആർട്സ് ആൻഡ് സയൻസ്, കൾച്ചർ എന്നിങ്ങനെ എല്ലാ പ്രോഗ്രാമുകളും സമന്വയിപ്പിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം, അന്താരാഷ്ട്ര സർവ്വകലാശാലകളുമായുള്ള പങ്കാളിത്തം എന്നിവയും നടപ്പിലാക്കും.”

സ്വയം പുതുക്കിയ അഞ്ച് ദശാബ്ദങ്ങൾ

നവീനമായ ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കുന്നത് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് പുതുമയല്ല. 1968-ൽ മുൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന പി.കെ ദാസ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപിക്കുന്നത് തന്നെ വിദ്യാഭ്യാസ മേഖലയിലെ പുതിയ തുടക്കമായിരുന്നു. ഇന്ത്യയിൽ എയ്റോനോട്ടിക്കൽ മേഖലയിൽ തുടങ്ങിയ ആദ്യ സ്വകാര്യ കോളേജ് ആയിരുന്നു അത്. 1994-ൽ അദ്ദേഹം നെഹ്റു എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചതോടെ കേവലം വിദ്യാഭ്യാസം എന്നതിൽ നിന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന, ശാക്തീകരിക്കുന്ന ഒരു ശക്തിയായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാറി. 2001-ൽ കേരള സർക്കാർ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതോടെ, കോയമ്പത്തൂരിനൊപ്പം ജന്മനാടായ പാലക്കാടേക്കും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എത്തി. പാലക്കാട്-തൃശ്ശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പാമ്പാടി-തിരുവില്വാമല പ്രദേശത്താണ് ക്യാംപസ് ആരംഭിച്ചത്.

കേരളത്തിൽ പാമ്പാടിക്കൊപ്പം ലക്കിടി, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ഒൻപത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഏവിയേഷൻ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ച്ചർ, നിയമം, ആർട്സ്, നഴ്സിങ്, മെഡിക്കൽ, മാനേജ്മെന്റ് സ്റ്റഡീസ്, പാരാമെഡിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നു. തമിഴ്നാട്ടിലെ സ്ഥാപനങ്ങളും കൂടെ ചേർത്താൽ മൊത്തം 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം നൽകുന്നു. ഈ സ്ഥാപനങ്ങളിൽ മിക്കതും NAAC മാനദണ്ഡം അനുസരിച്ച് A+, A ഗ്രേഡുകൾ നേടിയിട്ടുണ്ട്. കൂടാതെ NIRF (National Institutional Ranking Framework) ദേശീയതലത്തിലെ മികവിന്റെ റാങ്കിങ്ങിൽ ആദ്യ 150-ൽ ഇടംപിടിച്ചിട്ടുമുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ AICTE റാങ്കിങ്ങിൽ മികച്ച റേറ്റിങ്ങും ഇവ നേടി. സ്ഥാപനങ്ങളിൽ പലതും NBA, NAAC അംഗീകാരവും ISO 9001:2015 അന്താരാഷ്ട്ര സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.

സർക്കാർ അംഗീകാരങ്ങൾക്ക് പുറമെ പങ്കാളിത്തങ്ങളും നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ DST-യുടെ പിന്തുണയുള്ള NGI-ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററും കേരള സ്റ്റാർട്ടപ്പ് മിഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള IEC, NewGen IEDC തുടങ്ങിയ സംരംഭങ്ങളും നെഹ്റു ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതിൽ ആരോഗ്യ സംരക്ഷണത്തിനുള്ള അത്യാധുനിക ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന് DST 15 കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. വിവിധ ഏജൻസികളുമായും നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻ മികച്ച വ്യാപാരപരമായ പങ്കാളിത്തം നിലനിർത്തുന്നു. IATA, AMADEUS, SAP പരിശീലന കേന്ദ്രം, Microsoft, Redhat (LINUX) എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര സർവകലാശാലകളുമായും പങ്കാളിത്തമുണ്ട്. IATA പരിശീലനകേന്ദ്രം ആഗോളതലത്തിൽ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button